Skip to main content

പടരുന്ന വിപ്ലവത്തിന്‍റെ ജീന്‍

 

image

 

തുനീഷ്യയിലെ  ജാസ്മിന്‍വിപ്ലവം ഒരു ആത്മഹത്യയില്‍ നിന്നുണ്ടായതാണെങ്കില്‍ , ഈജിപ്ത് വിപ്ലവം അങ്ങനെ ഒന്നല്ല. കൃത്യമായ ആസൂത്രണവും ദിശാബോധവുമുളള ഒരു മുന്നേറ്റമായിരുന്നു അത്.  ഇതുമായി ബന്ധപെട്ടു നമ്മള്‍ ഒരുപാട് പേരുകള്‍ പല മാധ്യമങ്ങളിലൂടെയും  വായിച്ചിട്ടുണ്ടെങ്കിലും 'ജീന്‍ ഷാര്‍പിന്‍റെ' "From Dictatorship to Democracy" യെന്ന ബുക്ക്‌ എവിടെയും പരാമര്‍ശിച്ചിട്ടില്ല.

 

ഇരുപത്തിഒന്നാം നൂറ്റാണ്ടിന്‍റെ imageതുടക്കത്തില്‍  Eastern Europe - ലെ രാജ്യങ്ങളില്‍ ആഞ്ഞുവീശിയ വിപ്ലവം(Colour Revolution) തികച്ചും സമാനമായ ഒന്നായിരുന്നു. അതില്‍ ഷാര്‍പിന്‍റെ കൃതി വഹിച്ച പങ്ക് വളരെ വലുതാണെങ്കിലും ലോകജനത ഷാര്‍പിനെ വല്ലാതെ ഒന്നും അറിഞ്ഞിട്ടില്ല. 2009 -തിലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു ‌നോമിനേഷന്‍ കിട്ടിയതും ഷാര്‍പിനേയും അദ്ദേഹത്തിന്‍റെ കൃതിയെയും വല്ലാതെ ഒന്നും പ്രശസ്തമാക്കിയില്ല.  



  അനുസരിക്കാനുള്ള ജനങ്ങളുടെ സന്നദ്ധതയാണ് ഏതൊരു എകാധിപതിയുടെയും ശക്തി എന്ന് ഷാര്‍പ്പ് വാദിക്കുന്നു. എന്നാല്‍ അനുസരിക്കാതിരിക്കാന്‍  ജനങ്ങള്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ഏകാധിപത്യം വിഴും. ഇത്തരത്തിലുള്ള ഹിംസാരഹിതമായ 198 ആയുധങ്ങളാണ് ഷാര്‍പിന്‍റെ കൃതിയില്‍ , സാങ്കല്‍പ്പിക ശവസംസ്കാരം മുതല്‍ നിറം ഉപയോഗിച്ചുള്ള പല സമരരീതികളും ഷാര്‍പ് പരിചയപെടുത്തുന്നു. ഓരോ രീതികളും പട്ടാളത്തിന്‍റെ ഓരോ ആയുധങ്ങള്‍ക്കും സമാനമായി ഡിസൈന്‍ ചെയ്തവയാണ്. ചരിത്രത്തില്‍  ഉടനീളമുള്ള എകാധിപന്‍മാര്‍ നേരിടേണ്ടി വന്ന പ്രതിരോധങ്ങളെ നന്നായി പഠിച്ചാണ്  ഷാര്‍പ് ഓരോ ടെക്നിക്കും വികസിപ്പിച്ചത്.

 

image

"ഈ ഹിംസാരഹിതമായ ആയുധങ്ങള്‍ വളരെ പ്രധാനമാണ്, കാരണം അതു ജനങ്ങള്‍ക്ക് അക്രമത്തിന് പകരം മറ്റൊരു മാര്‍ഗ്ഗം നല്കുന്നു." ഷാര്‍പ് പറയുന്നു. "ജനങ്ങള്‍ക്ക് ഈ വഴികള്‍ ഇല്ലെങ്കില്‍ , അവര്‍ അവരുടെ ശക്തി കാണാതെ പോയാല്‍ , അവര്‍ അക്രമത്തിലേക്കും യുദ്ധങ്ങളിലേക്കും മടങ്ങും"


2009 -തില്‍ ഇറാനില്‍ നടന ഗ്രീന്‍ അപറൈസിങ്ങിലും, ഏറ്റവും ഒടുവില്‍ ഇപ്പോള്‍ നടന്ന ഈജിപ്ത്ത് വിപ്ലവത്തിലും ഷാര്‍പിന്‍റെ കൃതിയിലെ വരികള്‍ നമുക്ക് വായിച്ചെടുക്കുവാന്‍ കഴിയും. ഇറാനില്‍  ഷാര്‍പിന്‍റെ 198 ആയുധങ്ങളില്‍ 100 എണ്ണവും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതെങ്കിലും ഒരു പ്രത്യേക എകാധിപതിയുടെ ഭരണത്തെയോ, ഒരു നാടിനെയോ ലക്ഷ്യം വെക്കാതെ എഴുതപ്പെട്ടതുകൊണ്ടുതന്നെ, ലോകം മുഴുവനുള്ള വിപ്ലവ മുന്നേറ്റങ്ങളും ഈ കൃതിയില്‍ നിന്നും ഹിംസരഹിതമായ വിപ്ലവങ്ങള്‍ക്ക്  ജന്മം നല്‍കി. തായ്‌ലന്‍റിലെയും ഇന്തോനേഷ്യയിലെയും പട്ടാള ഭരണകൂടങ്ങള്‍ക്ക് എതിരായുള്ള   പ്രക്ഷോഭങ്ങളിലും  ഷാര്‍പിന്‍റെ വരികള്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പലപ്പോഴും ഷാര്‍പ് CIA ചാരനായി ആരോപിക്കപ്പെട്ടു. ഇറാനും വെനിസ്വേലയും ഷാര്‍പ്, രാജ്യ സുരക്ഷക്ക്‌ ഭീഷണിയാണെന്ന് പ്രഖ്യാപിച്ചു.


image

 

ലോകം  കണ്ടതില്‍ ഏറ്റവും അച്ചടക്കമുള്ളതും  സമാധാനപരവുമായ ഈജിപ്ത് വിപ്ലവത്തിന്‍റെ കേന്ദ്രബിന്ദു ആയിരുന്ന തഹരീര്‍ സ്ക്വയറില്‍ ഷാര്‍പ്പിന്‍റെ കൃതിയുടെ അറബിക് പതിപ്പ്‌ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ഏകാധിപത്യ ഭരണകൂടത്തിന്‍റെ നട്ടെല്ല് എന്താണെന്ന് തിരിച്ചറിയുകയും അതുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്‌താല്‍ ഭരണകൂടത്തിന്‍റെ പതനം എളുപ്പമാകും എന്ന്‍ ഷാര്‍പ് സമര്‍ത്ഥിക്കുന്നു. ഷാര്‍പിന്‍റെ വാദം ഈജിപ്തില്‍ സത്യമായി പുലരുകയും ചെയ്തു. ഹുസ്നി മുബാറക്കിന്‍റെ പട്ടാളവുമായി ജനങ്ങള്‍ക്കുളള സൌഹൃദം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. 


വിപ്ലവം ഒന്നിന് പിറകെ ഒന്നായി ജന്മം കൊള്ളുന്ന കാഴ്ചയും കണ്ട് ബോസ്റ്റണിലെ തന്‍റെ പൊടി പിടിച്ച ഓഫീസില്‍ ഇരുന്ന്‍ ഒരുപക്ഷെ ഷാര്‍പ്പ്  ഇപ്പോള്‍ പുഞ്ചിരിക്കുന്നുണ്ടാവും. ആയിരം പീരങ്കിയേക്കാളും  ശക്തി ഒരു പേനക്കു തന്നെ. കാലം സാക്ഷി.

Comments

kenz said…
very nice and an appreciable work....
but i suggest u should try to gain some deep knowledge in malayalam literature..then u can generate incomparable works....
Distinct Vision said…
@ajenna I totally agree with you. This is my second article in Malayalam. My previous article have gave me some exposure as it got published and inspired me to try more. Thanks a ton for the advice.
JanaPakshaVoter said…
Al Hamdulillahi.. Actually i was searching for an article like this. I could not find anywhere even in Prabodhanam. Good reason given in your blog note regarding the recent echo of a total Change!. Thanks ..pls. keep it up.
jazakumullahu khairan..
സംഭവം എന്‍റെ കാക്കയോക്കെ തന്നെ പക്ഷെ കാക്ക ഇത്രക്കൊക്കെ എഴുതുമെന്നു ഞാന്‍ ഇപ്പോളാണ് അറിയുന്നത്.......കൊള്ളാം.......
Anonymous said…
This comment has been removed by a blog administrator.
Distinct Vision said…
Anybody is free to comment, criticize and advice here. After all its a free world.But I'm sorry but I won't tolerate anonymous comments. Sorry for the inconvenience caused.
Anonymous said…
Greetings,

This is a question for the webmaster/admin here at distinctvision.blogspot.com.

Can I use part of the information from your blog post right above if I provide a link back to this website?

Thanks,
Mark
കാര്യങ്ങള്‍ ഒക്കെ ok തന്നെ .
ആശംസകള്‍......
കൊള്ളാം.
ഷാര്‍പ്പിനെ പറ്റി വായിച്ചപ്പോള്‍ വളരെ ശന്തോഷം.
നമ്മളിന്നു വലിയ വിപ്പ്ലവത്തിന്റെ പാതയിലാണെന്ന് വിജാരിക്കുന്നു പക്ച്ചേ നാം നിന്നിടത്തുനിന്നുകൊണ്ട് ചക്രം ചവിട്ടുകയാണ്...
all the best!

Popular posts from this blog

യുവത്വത്തിന്‍റെ പോരാട്ടം; പുതിയ മാധ്യമങ്ങളുടേതും

പുതിയ തലമുറ ഒട്ടും  ‘ പോളിറ്റിക്കലല്ല ’  എന്ന ആരോപണം മുതിര്‍ന്നവര്‍ക്ക് ഇനി അത്ര എളുപ്പത്തില്‍ ഉന്നയിക്കാനാവില്ല. തുനീഷ്യയില്‍ നിന്ന് തുടങ്ങി ഈജിപ്തിലൂടെ പടരുന്ന, എകാധിപത്യത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ രൂപവും ശൈലിയും പുതിയ തലമുറയെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനാനെന്നു അടിവരയിടുന്നു. തങ്ങള്‍ ജീവിക്കുന്ന ‘ അയഥാര്‍ത്ഥ ലോക ’ ത്തിന്‍റെ സാധ്യതകളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഉപകരണങ്ങളാക്കി മാറ്റി, ഈ തലമുറ ഭൂമിയില്‍ നിലനില്‍ക്കാനുള്ള തങ്ങളുടെ കഴിവും അര്‍ഹതയും തെളിയിക്കുമ്പോള്‍, ഈജിപ്ത്യന്‍ വിപ്ലവത്തിന്  ‘ യൂത്ത്‌ റിവോള്‍ട്ട് ’  എന്ന് കൂടി പേര് വീഴുകയാണ്. വിവര സാങ്കേതികവിദ്യ ഒരുക്കുന്ന കെണികളില്‍ കുരുങ്ങി പൊലിഞ്ഞ് തീരുന്നവര്‍ എന്നാണ്  മുതിര്‍ന്നവര്‍ സഹതാപം കലര്‍ന്ന ഭാഷയില്‍ ഏറ്റവും ഇളം തലമുറയെ വിശേഷിപ്പിക്കുന്നത്. ആ ഇളം തലമുറയാണ് ഉജ്ജ്വലമായ ഒരു പ്രക്ഷോഭത്തെ തങ്ങളുടെ ലോകത്തിലെ സങ്കേതങ്ങളുപയോഗിച്ച് നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെ സാംസ്കാരികമായും രാഷ്ട്രീയപരമായും പ്രോയോജനപ്പെടുത്താന്‍ നിരവധി വഴികലുന്ടെന്ന് അ...

Criminals that we vote into power

  An analysis published by National Election Watch (NEW), a collective of more than 1,200 NGOs and citizen-led organisations, shows the rot going deeper than before. NEW's report says 153 out of 355 candidates analysed (i.e. about 43 per cent) have criminal cases pending against them, as declared by them under oath . 54% of congress candidates are having pending criminal cases. 45% of CPI[M] candidates are having pending criminal cases. 67% of CMP candidates are having pending criminal cases. 43% Muslim League candidates are having pending criminal cases. All major parties have given tickets to candidates accused of extortion, murder, and such other culpable offences. Here is a party-wise list of tainted candidates: Here is the complete analysis.