MyHeritage: Family trees - Genealogy - Celebrities - Collage - Morph
പുതിയ തലമുറ ഒട്ടും ‘ പോളിറ്റിക്കലല്ല ’ എന്ന ആരോപണം മുതിര്‍ന്നവര്‍ക്ക് ഇനി അത്ര എളുപ്പത്തില്‍ ഉന്നയിക്കാനാവില്ല. തുനീഷ്യയില്‍ നിന്ന് തുടങ്ങി ഈജിപ്തിലൂടെ പടരുന്ന, എകാധിപത്യത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ രൂപവും ശൈലിയും പുതിയ തലമുറയെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനാനെന്നു അടിവരയിടുന്നു. തങ്ങള്‍ ജീവിക്കുന്ന ‘ അയഥാര്‍ത്ഥ ലോക ’ ത്തിന്റെ സാധ്യതകളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉപകരണങ്ങളാക്കി മാറ്റി, ഈ തലമുറ ഭൂമിയില്‍ നിലനില്‍ക്കാനുള്ള തങ്ങളുടെ കഴിവും അര്‍ഹതയും തെളിയിക്കുമ്പോള്‍, ഈജിപ്ത്യന്‍ വിപ്ലവത്തിന് ‘ യൂത്ത് റിവോള്‍ട്ട് ’ എന്ന് കൂടി പേര് വീഴുകയാണ്. വിവര സാങ്കേതികവിദ്യ ഒരുക്കുന്ന കെണികളില്‍ കുരുങ്ങി പൊലിഞ്ഞ് തീരുന്നവര്‍ എന്നാണ് മുതിര്‍ന്നവര്‍ സഹതാപം കലര്‍ന്ന ഭാഷയില്‍ ഏറ്റവും ഇളം തലമുറയെ വിശേഷിപ്പിക്കുന്നത്. ആ ഇളം തലമുറയാണ് ഉജ്ജ്വലമായ ഒരു പ്രക്ഷോഭത്തെ തങ്ങളുടെ ലോകത്തിലെ സങ്കേതങ്ങളുപയോഗിച്ച് നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെ സാംസ്കാരികമായും രാഷ്ട്രീയപരമായും പ്രോയോജനപ്പെടുത്താന്‍ നിരവധി വഴികലുന്ടെന്ന് അ...
Comments