തുനീഷ്യയിലെ ജാസ്മിന്‍വിപ്ലവം ഒരു ആത്മഹത്യയില്‍ നിന്നുണ്ടായതാണെങ്കില്‍ , ഈജിപ്ത് വിപ്ലവം അങ്ങനെ ഒന്നല്ല. കൃത്യമായ ആസൂത്രണവും ദിശാബോധവുമുളള ഒരു മുന്നേറ്റമായിരുന്നു അത്. ഇതുമായി ബന്ധപെട്ടു നമ്മള്‍ ഒരുപാട് പേരുകള്‍ പല മാധ്യമങ്ങളിലൂടെയും വായിച്ചിട്ടുണ്ടെങ്കിലും 'ജീന്‍ ഷാര്‍പിന്‍റെ' "From Dictatorship to Democracy" യെന്ന ബുക്ക് എവിടെയും പരാമര്‍ശിച്ചിട്ടില്ല. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ Eastern Europe - ലെ രാജ്യങ്ങളില്‍ ആഞ്ഞുവീശിയ വിപ്ലവം(Colour Revolution) തികച്ചും സമാനമായ ഒന്നായിരുന്നു. അതില്‍ ഷാര്‍പിന്‍റെ കൃതി വഹിച്ച പങ്ക് വളരെ വലുതാണെങ്കിലും ലോകജനത ഷാര്‍പിനെ വല്ലാതെ ഒന്നും അറിഞ്ഞിട്ടില്ല. 2009 -തിലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നോമിനേഷന്‍ കിട്ടിയതും ഷാര്‍പിനേയും അദ്ദേഹത്തിന്‍റെ കൃതിയെയും വല്ലാതെ ഒന്നും പ്രശസ്തമാക്കിയില്ല. അനുസരിക്കാനുള്ള ജനങ്ങളുടെ സന്നദ്ധതയാണ് ഏതൊരു എകാധിപതിയുടെയും ശക്തി എന്ന് ഷാര്‍പ്പ് വാദിക്കുന്നു. എന്നാല്‍ അനുസരിക്കാതിരിക്കാന്‍ ജനങ്ങള്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ഏകാ...
a contrary vision